പണ്ട്, ഒരു ആറു ഏഴു കൊല്ലം മുന്നേ, ജയനഗര്‍ (ബാംഗ്ലൂര്‍) ഭാഗത്ത് കൂടെ നടന്നപ്പോ, റോഡില്‍ വെച്ച് വില്‍ക്കുന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഒരെണ്ണം കണ്ണില്‍ പെട്ട്.    നടരാജാ സര്‍വീസ്, റിവേഷസ് ഗിയര്‍ ഇട്ടു വന്നു നോക്കുമ്പോ, അതില്‍ മൊത്തം കിടിലം പെയിന്‍റിംഗ്കളുടെ ഫോട്ടോസ്. പല ഉക്രേനിയന്‍ മ്യുസിയതില്‍  ഉള്ള പടങ്ങളുടെ ഫോട്ടോസ്. 200/- മറ്റോ കൊടുത്തു ബുക്ക് വാങ്ങി.  ഇപ്പൊ, നാട്ടില്‍ ആണ് ഇതു.  ഇടയ്ക ഇടയ്ക് എടുത്ത് നോക്കും.  കിടിലം പടംസ് ആണ്.    ഈ ബുക്ക്, ആരോ ആര്‍കോ ഗിഫ്റ്റ് കൊടുത്തതാണ് എന്ന് തോന്നുന്നു.  കാരണം, ബുക്കിന്റെ ഫസ്റ്റ് പേജില്‍ ഈ കാണുന്ന പോലെ ഒരു എഴുത്ത് ഉണ്ട്.  വായിക്കാന്‍ പറ്റിയിട്ടില്ല.  (വായിക്കാന്‍ അറിയുന്നവര്‍, ഒരു മെയില്‍ വിടണം, പ്ലീസ്.)  ആരോ, ആര്‍കോ സ്വനേഹതോടെ കൊടുത്ത സമ്മാനം, ഇച്ചിരി വില കൊടുത്തു വാങ്ങി വീട്ടില്‍ വെയ്ക്കുന്നതില്‍ വിഷമം ഉണ്ട്.  എങ്കില്‍പ്പോലും അതിലെ പടംസ് കാണുമ്പോ ങാ...ഇവിടെ തന്നെ ഇരിയ്കട്ടെ എന്ന് തോന്നും.    രാജാക്കന്മാരുടെ കാലത്തെ പടം മുതല്‍, രണ്ടാം ലോകമഹായുദ്ധം വരെയുള്ള  ചിത്രങ്ങള്‍ ആണ് ഇതില്‍ ഉള്ളത്. ...