എവിടെ നോക്കിയാലും  പ്രക്രതിയെ സംരക്ഷിച്ചു ലെവല്‍ ആകി കൊണ്ട് വരാന്‍  ഉള്ള ആഹ്വാനം ആണ്.   എന്നാ പിന്നെ നമ്മടെഭൂമിയല്ലേ, ശരിയാകാം എന്ന് കരുതി  ഞാന്‍ നടത്തിയ ചില ഗൂഢശ്രമങ്ങള്‍  ആണ് ഇനി പറയാന്‍   പോകുന്നെ.  വീട്ടിലെ  ഭരണപരിഷ്കാരങ്ങള്‍ : -  1. സി എഫ് എല്‍ - ഓ, ഇത്  എന്താ പുതുമ്മ എന്ന്  ചോദിയ്ക്കാന്‍ വരട്ടെ,  ഈ കണക്ക് കണ്ടോ ?  ഇത് ഞാന്‍  എന്റെ ഒരു relative  ന്റെ വീട്ടില്‍ നടത്തിയ ഭരണ പരിഷ്കാരം ആണ്.    CFL ഇടുന്നതിനു മുമ്പ്   കരണ്ട് ബില്‍ - 750/- (അവിടെ രണ്ടു മാസം കൂടുമ്പോ ആണ് ബില്‍ വരുന്നത്.   750/- is the average of last one year)  തന്ത്രപൂര്‍വ്വം,  ചില സ്ഥലത്ത് 5 watts, ചില സ്ഥലത്ത്  23 watts  എന്ന രീതിയില്‍ CFL  പടയാളികളെ നോം വ്യന്യസിപിച്ചു.  അത് കുറച്ചു പഴയ വീട്  ആയത് കൊണ്ട് ഒരു നല്ല  Electrician നെ വിളിച്ചു കൊണ്ട് വന്നു നിലവില്‍  ഉള്ള വയറിംഗ് ടെസ്റ്റ്  ചെയ്തു.  ചില സ്ഥലത്ത് ലീക്ക് ഉണ്ടായിരിന്നു,  അവിടെ വയര്‍ മാറ്റി.  (ഒരു  നാല്  അഞ്ചു മീറ്റര്‍)  ഇപ്പൊ വരുന്ന ബില്‍ രണ്ടു  മാസം  കൂടുമ്പോ വരുന്ന ബില്‍ 340/-!!!  54% കാശ് ലാഭം !!!  അതായ...