ഒരു ദേശത്തിന്റെ കഥ പണ്ട് വായിച്ചപ്പോഴും ഇപ്പഴും ചിരി വരുന്ന ഒരു രംഗം ആണ്  പെയിന്റര്‍ കുഞ്ഞാപ്പു അടുക്കളയില്‍ തന്‍റെ കരവിരിത് പ്രകടിപ്പിച്ചത്.  അന്നേ ഞാന്‍ ഒരു കുഞ്ഞാപ്പു ഫാന്‍ ആണ്.  പക്ഷെ എന്റെ കഴിവ് തെളിയിക്കാന്‍ ഒരു ചാന്‍സ് ഇപ്പഴാ കിട്ടിയത്.   ഡല്‍ഹി ഓട്ടോ എക്സ്പോ തപ്പി നടന്നപ്പോള്‍ (നെറ്റില്‍) ഒരു സംഭവം കണ്ടു.  വണ്ടിയ്ക് പെയിന്റ് പോയാല്‍ സ്വന്തമായി ടച്ച് അപ്പ് ചെയാന്‍ ഉള്ള ഒരു കിറ്റ്.  സ്വന്തമായി തൊട്ടില്‍ ഉണ്ടാകി അതില്‍ കിടന്നു ഉറങ്ങിയ ഞാന്‍ വിടുമോ ?  ഒടനെ ഒരെണ്ണം വാങ്ങി.  എന്നാ പിന്നെ ആ ആക്രമണം കാണുക.   ഇതാണ് കിറ്റ്.  ആ ചുമന്ന ബോട്ടില്‍ പിന്നെ കറുത്ത ബോട്ടില്‍ ആണ് കിറ്റില്‍ ഉള്ളത്.  ആ പേസ്റ്റ് എക്സ്ട്രാ ആണ്.  റെഡ് ബോട്ടില്‍ ആണ് പെയിന്റ് മറെത് ടച്ച് അപ്പ് ചെയ്തു ഗും ആക്കാന്‍ ഉള്ള സുനഗ്രഫി.  പേസ്റ്റ് കുറച്ചും കൂടെ ഗും (എന്ന് വെച്ചാല്‍ ഗും ഗും ആക്കാന്‍ ഉള്ളത്. (അത് പയറ്റി വെടി കൊണ്ടു)   വേണ്ട സാധനങ്ങള്‍ :-  1. മുകളില്‍ പറഞ്ഞ കിറ്റ് -  Rs.260/-  2. Top Cut paste.  Rs. 40/-  3. 1000 നമ്പര്‍ Emery പേപ്പര്‍ (must be...