Prologue  :  ഒന്ന്  രണ്ടു  ഇനി സംഭവം :  രാവിലെ നാല് മണിക്ക്  കൂവാന്‍ ഏല്പിച്ച കുക്കുടം, ശനിയാഴ്ച കറക്റ്റ് നാല് മണിയ്ക് കൂകി,  നെഞ്ചത്ത് അടിച്ചു നിലവിളിച്ചു എന്നെ പ്രഭാതം എന്ന സമസ്യയിലേയ്ക് ആനയിച്ചു.  (പോരെ ?  തുടക്കം കലക്കിലെ ?)  അങനെ ഒരു അഞ്ചര ആയപ്പോ,  പുറപെട്ടു, ഉച്ചയ്ക്ക് മുമ്പ് വയനാട്ടില്‍ എത്തി.  ചോറും ഉണ്ട്, ബാലരമ  വായിച്ചു ഞാന്‍ ഒന്നും കൂടെ ഉറങ്ങുന്ന തക്കം നോക്കി, അമ്മയും, വൈഫ്ഉം കൂടെ  പോയി പത്തു കാലിചാക് വാങ്ങി കൊണ്ട് വന്നു.  എല്ലാം മൈദ ചാക്ക് ആയിരന്നു,  പാവം അമ്മ, അത് ക്ലീന്‍ ചെയ്തു പരിപ്പായി. പള്ളിഉറക്കം കഴിഞ്ഞു, ഞാന്‍  രംഗപ്രവേശനം നടത്തി (ബാക്കഗ്രൌണ്ട് മ്യൂസിക് കൂടി വായിക്കണം, ട്ടോ.)  പിന്നെ,  എല്ലാവരം കൂടി ഡ്രസ്സ് ഫുള്‍ സോര്‍ട്ട് ചെയ്തു.  എല്ലാം കൂടി 8 ചാക്ക്  ഉണ്ടായിരുന്നു.  (കാട്ടില്‍ കൂടെ എടുത്തു കൊണ്ട് പോകാന്‍ എള്പ്പത്തിന് ആണ് ഈ  ചാക്കില്‍ ആക്കല്‍).  വണ്ടിയിലെ മുന്നിലെ രണ്ടു സീറ്റും, ബാകിലെ ഒരു  സീറ്റും ഇരിയ്ക്കാന്‍ വേണ്ടി വെച്ച്, ബാകിലെ ഒരു സീറ്റ് മടക്കി, അവിടെയും,  ഡിക്കിയിലും കൂടെ എട്ടു ചാക്കും  ഫിറ്റ്  ചെയ്തു.  (എന്നിട്ടും ഇരിയ്ക്കാന്‍  സ്ഥലം, ബത്തേരി...