Skip to main content

Posts

Showing posts from May, 2010

Paparazzi ഫോട്ടോസ്

ഫോര്‍ വീലര്‍ പാര്‍ക്കിംഗ്

ഹാ...ഒന്ന്അട്ജ്സ്റ്റ്‌ ചെയ്തേ, അളിയന്മാരെ....എനിക്കും നാല് വീലാണ്.

ലിതോ ഫോട്ടോഗ്രഫി

ആദിയില്‍ ഉണ്ടായ "ചെരിയോ ഫോട്ടോഗ്രാഫി", പിന്നെ മോന്സിയൂര്‍ ഇടി ലോകത്തിനു സംഭാവന ചെയ്ത "വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി" എന്നീ  ഫോട്ടോഗ്രഫി ടെക്നികിന് ശേഷം, പിറവി കൊണ്ട ഒരു ഫോട്ടോഗ്രഫി വിദ്യയാണ് "LiTho Photograhy" (മലയാളം : ലിതോ ഫോട്ടോഗ്രഫി.  ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും.) ഈ നൂതത വിദ്യ, ഫോട്ടോഗ്രഫി ലോകത്തെ ആകെ ഇളക്കി മറിയ്ക്കും എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ദാ..ഇപ്പൊ റിപ്പോര്‍ട്ട്‌ ചെയ്തു.  ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം നല്‍കുന്ന ലിതോ ഫോട്ടോഗ്രഫി,  ഇതിനു മുമ്പ് ചിലര്‍ കണ്ടു പിടിച്ച വിട്രിഫിഷ്യസ് ഫോട്ടോഗ്രഫിയെ തൂക്കി ഏറിയും, കട്ടായം എന്ന് Sr. Sir തോമസ്‌ De' അല്ലുലിസ്യായ്‌ വടക്കേക്കര, ലോസ്ആഞ്ചലസ് എന്ന പട്ടണത്തില്‍ നിന്ന് അറിയിച്ചു. ഇതിനെ പറ്റി, പണ്ട് കുഞ്ഞന്‍ കുട്ടന്‍, BC 1837 എഴുതിയ "നീല വാന ചോലയില്‍, നീന്തിടുന്ന ചന്ദ്രികേ...." എന്ന ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്.  അത് പ്രക്കാരം, ഈ  പടംസ് പ്രിന്റ്‌ എടുത്തു (വലുതായി, വിത്ത്‌ വാട്ടര്‍ മാര്‍ക്ക്‌ ) വീട്ടില്‍ തൂകിയാല്‍, ഭൂത പ്രേത പിശച് അടുത്ത് കൂടെ പോലും പ

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക

ചിന്ന റോജാവേ....കട്ടുറുമ്പ് ഉന്നെ ചുറ്റി കടിക്കിതാ ?

എന്താ അറിയിഇല്ല...ഇന്ന് ഭയങ്കരമായ ഒരു കാമുക മൂഡ്‌. (ഈ പടം, കെമന ഗുണ്ടി എന്ന സ്ഥലത്ത് എടുത്തത്‌.)  നല്ല സ്ഥലം, നേരത്തെ പെര്‍മിഷന്‍ എല്ലാം എടുത്തു മാത്രമേ പോകാന്‍ പറ്റുള്ളൂ.  ആ ലിങ്കില്‍ ബാകി വിവരം കാണാം.) ക്യാമറ  - അനുജത്തിയുടെ സോണി പോയന്റ് ആന്‍ഡ്‌ ഷൂട്ട്‌.

കൊളാഗ പാറ

ഇത് സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് മീനങ്ങാടി പോകുന്ന വഴിക്ക് ഉള്ള ഒരുകാഴ്ചയാണ്.  ഒരു എമണ്ടന്‍ പാറ - May I know your name, please എന്ന് ചോദിച്ചാല്‍, മൈ നെയിം ഈസ്‌ കൊളാഗപാറ എന്ന് മണി മണിയായ്‌ ഉത്തരം പറയും. പണ്ട്സ്കൂളില്‍ പഠിച്ചപ്പോള്‍, കൂടെ ഉള്ള, കുട്ടികള്‍ പറയുന്ന ഒരു കഥ ഉണ്ട്.  ഈ പാറയുടെ ഉള്ളില്‍ രണ്ടു മീന്‍ (മീമി എന്ന് ശരിയായ ഉച്ചാരണം.) ഉണ്ട്.  ഒന്ന് വലുതം, ഒന്ന് ചെറുതും.  വലുത്, ചെറിയ മീമിയെ പിടിയ്ക്കാന്‍, ഫുള്‍ ടൈം ഓട്ടം.  എന്ന് വെച്ചാല്‍, ചെറിയ മീനിന്റെ തൊട്ടു പിന്നാലെ, വലിയ മീന്‍ പിടിച്ചു...പിടിച്ചില്ല എന്ന നിലയില്‍  ഓള്‍ ടൈം Fast and Furious കളിയാണ്.  എപ്പോ വലിയ മീന്‍, ചെറിയ മീനിനെ പിടിയ്ക്കുന്നോ, ആ നിമിഷം ആ പാറ പൊട്ടി, അതിലെ കമ്പ്ലീറ്റ്‌ വെള്ളവും ലീക്ക്‌ ആയി, ഭൂമി മുഴുവന്‍ പ്രളയം ആകും.  ലോകാവസാനം ! ഇതിന്റെ അടുത്താണ് പണ്ട് ബ്ലോഗില്‍ പാണന്‍മാര്‍ പാടി നടന്ന ..സോറി.. നീരു എഴുതിയ എടയ്ക്കല്‍ ഗുഹ.    അവിടെ ഗുഹ മാത്രമ്മല്ല, മൂസിയം, ഗുഹാ ഡിന്നര്‍ അങ്ങനെ പലതും  ഉണ്ട് ട്ടോ. Good Friday യില്‍ ഇവിടെ മല കേറാന്‍ ആള്‍കാര്‍ പോകാറുണ്ട്.  പണ്ട്, 60's or 70's ഇതിന്റെ മുകളില്‍ ഒരു പള്ളി