Skip to main content

Posts

Showing posts from December, 2009

ഹൈദ്രബാദില്‍ എന്താ പ്രശ്നം ?

ഒന്നായ സ്റ്റേറ്റ് ഇപ്പം രണ്ടു ആകുന്നു.  ഇത് നല്ലതോ ചീത്തയോ ?  ആ ..നമുക്ക് ഇപ്പം പറയ്യാന്‍ പറ്റൂല്ല.  കാത്തിരുന്നു കാണാം.  ഇതിന്റെ ഹിസ്റ്ററി തപ്പി ചെന്നപ്പോള്‍ കണ്ട കുറച്ച് വിവരങ്ങള്‍ (ഒരു മാക്രിഫിക്കേഷന്‍) പണ്ട്, ഇന്നാ പിടിച്ചോ ഫ്രീഡം എന്ന് പറഞു സായിപ്പ് പോയപ്പോള്‍, സര്‍ദാര്‍ വല്ലഭായി പട്ടേല്‍  നാട്ടു രാജ്യങ്ങൾ  എല്ലാം കൂടി ഓടി നടന്നു യോജിപ്പിച്ചു .  നമ്മുടെ ഹൈദരാബാദ് നവാബിനു (ഒസമാന്‍ അലി ഖാന്‍- മൂപ്പര്‍ക്ക് 40 ല്‍ അധികം മക്കള്‍ ഉണ്ടായിരിന്നു.) ഒരു ബെസ്റ്റ് റൈറ്റ് ഹാന്‍ഡ്‌ ഉണ്ടായിരുന്നു -ഖാസിം  Razvi.  പുള്ളിക്കാരന്‍  ഹൈദരാബാദ് പാകിസ്താന്റെ കൂടെ ചേര്‍ക്കാന്‍ കച്ച കെട്ടി ഇറങ്ങി.  (മൂപ്പരുടെ ഒരു സാമ്പിള്‍ ഡയലോഗ് "India thinks that if Pakistan attacks her, Hyderabad will stab her in the back. I am not so sure we would not").  മൂപ്പര്‍ കൊറേ ആൾക്കാരെ ചേര്‍ത്ത് Razakar എന്ന പേരില്‍ നവാബിനെ സപ്പോര്‍ട്ട് ചെയ്തു, അത് ഒരു മുസിലീം രാഷ്ട്രം ആകാന്‍ ഇറങ്ങി.  പാകിസ്താനില്‍ നിന്ന് തോക്കും പൊട്ടാസും,പടക്കവും ഇറക്കുമതി നടത്തി, പകരം പണം ആന്‍ഡ്‌ പണ്ടം അങ്ങോട്ട്‌ export  നടത്തി. ഒരു ഓഫ്‌ 

കൊടകരപുരാണം സെക്കന്റ് എഡിഷന്‍

"നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം. അതികാലത്തെഴുന്നേറ്റ്‌ തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ത്തുവോയെന്നും മാതള നാരകം പൂത്തുവോയെന്നും നോക്കാം . അവിടെ വച്ച്‌ നിനക്ക്‌ ഞാനെന്റെ... കൊടകരപുരാണം സെക്കന്റ് എഡിഷന്‍ തരും! " ഇത് ഇ-മെയില്‍ signature ആയി കാണാന്‍ തുടങ്ങി കൊറേ കാലം ആയി.  എന്തായാലും (ഹൌ എവെര്‍) വിശാലന്‍ അറ്റ്‌ ലാസ്റ്റ് സെക്കന്റ് എഡിഷന്‍ ഇറക്കി.  വേണ്ടവര്‍ ഓടി ചെന്നാല്‍ കിട്ടും, ലിമിറ്റഡ് എഡിഷന്‍ ആണ്. ഓടി എത്തിപെടണ്ട സ്ഥലം : http://smartneeds.com/shpdetails.asp?ID=606 പിന്നെ, ഈ കിതാബിന് ഞാന്‍ .. ഈ ഞാന്‍ ... ഒരു introduction എഴുതി തല്ലു മേടിയ്ക്കാന്‍ നിക്കും എന്ന് കരുതുന്നോ ?